സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.
ചീക്കോട്: സിസിപിഐഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ സിപിഐഎം ചീക്കോട് ലോക്കൽ കമ്മറ്റി ചീക്കോട് അങ്ങാടിയിൽ അനുസ്മരണ പൊതുയോഗം നടത്തി. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ.റഹീം എടവണ്ണ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ലോക്കൽ സെന്റർ അംഗം ചന്ദ്രദാസ് മാസ്റ്റർ സീതാറാം യെച്ചൂരി അനുസ്‌മരണ പ്രഭാഷണം നടത്തി, ഗിരീഷ് കൊളമ്പലം അധ്യക്ഷത വഹിച്ച യോഗത്തിന് സിപിഐഎം ലോക്കൽ സെക്രട്ടറി സ.മുസ്തഫ സ്വാഗതവും സിപിഐ.എം കിഴക്കേ കൊളമ്പലം ബ്രാഞ്ച് സെക്രട്ടറി സുകു നന്ദിയും പറഞ്ഞു.




