25.8 C
Kerala
Monday, September 28, 2026

വെട്ടുപാറ ചാലിയാർ വ്യൂ പോയിന്റിൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ സഹായിക്കുക.

Must read

⚠️📢 #നാട്ടുകാരുടെ ശ്രദ്ധയ്ക്ക് 🚨
വെട്ടുപാറ ചാലിയാർ വ്യൂ പോയിന്റിൽ മാലിന്യം തള്ളിയതായി കണ്ടെത്തി.

28/09/2026 പുലർച്ചെ 2 മണിക്ക് ശേഷമാണ് ഈ നിയമവിരുദ്ധ പ്രവർത്തനം നടന്നതെന്നാണ് പ്രാഥമിക വിവരം.

മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് നിലവിൽ CCTV ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ, മാലിന്യം കൊണ്ടുവന്ന വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

നിക്ഷേപിച്ച മാലിന്യങ്ങളിൽ പ്രധാനമായും കാണപ്പെട്ടത്:

▪️ വീട് നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ
▪️ പെയിന്റ്, ഇന്റീരിയർ ജോലികളുമായി ബന്ധപ്പെട്ട വസ്തുക്കൾ
▪️ വെട്ടുകല്ല്, ടൈൽസ്
▪️ടോയ്ലറ്റ് ഫിറ്റിംഗ്സ്
▪️പാക്കിങ് മെറ്റീരിയലുകൾ
▪️മറ്റ് നിർമ്മാണ അവശിഷ്ടങ്ങൾ

നിർമ്മാണം പുരോഗമിക്കുന്ന വീടുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്.
വിവരങ്ങൾ ലഭിക്കുന്നവർ ദയവായി അറിയിക്കുക.
ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ, പ്രത്യേകിച്ച്:

👉 ഈ മേഖലയിൽ ജോലി ചെയ്യുന്നവർ
👉 അരീക്കോട്–എടവണ്ണപ്പാറ റൂട്ടിൽ ഈ സമയത്ത് പുലർച്ചെ യാത്ര ചെയ്തവർ
👉 മാലിന്യം നിക്ഷേപിച്ച വാഹനം വരുന്നതോ പോകുന്നതോ CCTV-യിൽ പതിഞ്ഞിട്ടുള്ള സമീപത്തെ വീടുകളിലോ കടകളിലോ CCTV ക്യാമറ സ്ഥാപിച്ചിട്ടുള്ളവർ.

മേൽ സൂചന ലഭ്യമായവർ വിവരങ്ങൾ ബന്ധപ്പെട്ടവരെയോ അധികാരികളെയോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏🏻

എല്ലാവരുടെയും സഹകരണത്തോടെ മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചാലിയാർ പുഴയും അതിന്റെ പരിസര പ്രദേശങ്ങളും നമ്മുടെ നാടിന്റെ പൊതുസമ്പത്താണ്. പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിയമവിരുദ്ധ പ്രവർത്തനമാണ്.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം ;
അബ്ദുൽ മജീദ് പിപി
വാർഡ് മെമ്പർ, വെട്ടുപാറ
ചീക്കോട് ഗ്രാമപഞ്ചായത്ത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article