വാഴക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ വി.ബി-ജി റാം ജി (VB-G RAM G) പദ്ധതി പ്രകാരം വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ആദ്യ പ്രവൃത്തിക്ക് എട്ടാം വാർഡായ മപ്രത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ മുത്തുകോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് മേഖലയിലെ പുതിയ പരിഷ്കാരങ്ങളോടെയുള്ള VB-G RAM G പദ്ധതി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും കരുത്താകുമെന്ന് യോഗം വിലയിരുത്തി. പദ്ധതിയുടെ ലക്ഷ്യങ്ങളെയും വരാനിരിക്കുന്ന പ്രവർത്തനങ്ങളെയും കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുസ്തഫ വാഴക്കാട്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ എം., ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീന സലീം, 11-ാം വാർഡ് മെമ്പർ മുനീർ പുളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.
VB-G RAM G ഓവർസിയർ അൻഷാജ് സ്വാഗതവും തൊഴിലുറപ്പ് മേറ്റ് ബേബി നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ ആദ്യ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിൽ നിരവധി തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും സജീവമായി പങ്കെടുത്തു.




