31.8 C
Kerala
Saturday, October 3, 2026

കൂളിമാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.

Must read

കൂളിമാട്: കൂളിമാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.

പുകവലി വിമുക്ത കൂളിമാടിനെ ലഹരിയും ഇല്ലാത്ത നാടായി നിലനിർത്തുന്ന

അക്ഷര തൂഫാൻ

തണ്ടർ ഡ്രൈവ് ലോഞ്ചിംഗ് പ്രോഗ്രാം എം എ റസാഖ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ നദീറ അധ്യക്ഷയായി. എക്സൈസ് വകുപ്പിൻ്റെ റിലാക്സ് സെന്റർ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. എം എ എം ഒ കോളേജ് എൻഎസ്എസ് യൂണിറ്റ്, നായർകുഴി ജി എച് എസ് എസ്പിസി കാഡറ്റുകൾ

എന്നിവരുടെ

സഹകരണത്തോടെ നാട്ടു നടത്തം,ഫിറ്റ്നസ് ചലഞ്ച്, കൂളിമാട് അബ്ദുക്കാന്റെ ചായ പീട്യ സ്പോൺസർ ചെയ്ത പ്രഭാത സൽക്കാരം എന്നിവ നടന്നു. ഓപ്പറേഷൻ തൂഫാൻ പദ്ധതി കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഇ . സുനിൽ കുമാർ വിശദീകരിച്ചു. വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അക്ഷര കൂളിമാടിന് എക്സൈസ് വകുപ്പിൻ്റെ ഉപഹാരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് നിജു മോനിൽ നിന്ന് അക്ഷര ഭാരവാഹികളായ ഇ കെ നസീർ, സി എ അലി സി എന്നിവർ ഏറ്റുവാങ്ങി. എൻഎസ്എസ് മണാശ്ശേരി എംഎ എം ഒ കോളേജ് യൂണിറ്റ്, നായർകുഴി ഹൈസ്കൂൾ എസ് പി സി എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മൂലത്ത്, വാർഡ് മെമ്പർ ഒ. സ്മിജ , കെ എ ഖാദർ മാസ്റ്റർ, അക്ഷര തൂഫാൻ ജനറൽ കൺവീനർ കെ ടി എ നാസർ, പി പ്രസാദ് , കെ എ റഫീഖ് ,ടി.വി. ഷാഫി മാസ്റ്റർ , എം നിയാസ് തങ്ങൾ, ടി എ മജീദ്, എ അഹമ്മദ് കുട്ടി , മുജീബ് അമ്പലക്കണ്ടി, ഷാഹിന ടീച്ചർ, സി എ അലി, ഇ കുഞ്ഞോയി സംസാരിച്ചു. കൂളിമാട് ചാലിയാർ പുഴയോരത്ത് വർണ്ണ ചിത്രങ്ങൾ വരച്ച സാജിദ് ചോല, യൂസഫ് ഒമാനൂർ, രാഗേഷ് ചെറുവാടി, ഫിറ്റ്നസ് ചലഞ്ചിന് നേതൃത്വം നൽകിയ മുസവ്വിർ വാഴക്കാട്, പ്രഭാത സൽക്കാര സ്പോൺസർ ടി വി ഷാഫി എന്നിവരെയും ആദരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article