കൊണ്ടോട്ടി :ചിറക് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹൃദയപൂർവം പദ്ധതിയിലൂടെ പോഷകസമൃദ്ധി കിറ്റ് വിതരണം ചെയ്തു. നേരത്തേ നടത്തിയ മെഡിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിൽ, കൂടുതൽ ചിറക് അംഗങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കണമെന്ന നിർദേശത്തെ തുടർന്നാണ് ചിറക് ഗ്രാമം ഓഫീസിൽ വെച്ചു
കിറ്റ് വിതരണം സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള ചിറകിന്റെ കരുതലിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ.കെ. ഫൈസൽ നിർവഹിച്ചു. ഡിവിഷൻ കൗൺസിലറും പദ്ധതി കോർഡിനേറ്ററുമായ ഫൗസിയ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സർവകലാശാല വൈസ് ചെയർപേഴ്സൺ നീരജ രാഘവൻ മുഖ്യാതിഥിയായി. വിജയസ്പർശം വിദ്യാർത്ഥി കോർഡിനേറ്റർ നേഹ പി. സന്ദേശം നൽകി.
പദ്ധതി ഗ്രാമം കോർഡിനേറ്റർ സാബിറ സി.പി., അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ, വസീം അഹ്സൻ പി.കെ., അൽ ഹിദായത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് നിമിഷ, രവി പി., മാളവിക കെ., സി.ഡി.എസ്. അംഗം ഹഫ്സത്ത്, നസ്രിൻ പി. എന്നിവർ സംസാരിച്ചു.
ആരോഗ്യപരിപാലനവും പോഷകാഹാരവും ഉറപ്പാക്കി ഓരോ ചിറകിനും കരുത്തേകുക എന്ന ലക്ഷ്യത്തോടെ, വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണയെത്തിക്കുന്ന ചിറകിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പായി ഹൃദയപൂർവം പോഷകസമൃദ്ധി കിറ്റ് വിതരണം മാറി.




