ചെറുവായൂർ: കേരള കർഷക സംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ നഗർ കണ്ണത്തുംപാറയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു.കൃഷി നശിപ്പിക്കുന്ന പന്നി ശല്യത്തിനെതിരെ പരിഹാരം കാണുന്നതിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതിന് എതിരെ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

പി ഗംഗാധരന്റെ അധ്യക്ഷതയിൽ മേഖലാ സെക്രട്ടറി വി പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി രാജഗോപാലൻ മാസ്റ്റർ,വി കെ അശോകൻ,സി ഭാസ്ക്കർ മാസ്റ്റർ, എ നീലകണ്ഠൻ,ടി കെ രാമചന്ദ്രൻ,നിഷാന തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പുതിയ സെക്രട്ടറിയായി വി പ്രഭാകരനെയും,പ്രസിഡണ്ടായി ഗംഗാധരനെയും,ട്രഷറർ ആയി കെ എം മുഹമ്മദാലിയെയും തിരഞ്ഞെടുത്തു.




