29.8 C
Kerala
Wednesday, August 19, 2026

വാഴക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബാബുവിന് യാത്രയപ്പ് നൽകി

Must read

വാഴക്കാട് :മൂന്നു വർഷത്തിലേറെയായി വാഴക്കാട് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി സേവനമനുഷ്ഠിച്ച് സ്ഥലം മാറ്റം ലഭിച്ച് പോകുന്ന ശ്രീ രാജൻ ബാബുവിനെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.

 

പഞ്ചായത്ത് ഓഫീസിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ആരിഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം അധ്യക്ഷനായി.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് വാഴക്കാട് പോലീസ് സ്റ്റേഷനിലെ പുതിയ ഹൗസ് ഓഫീസർ ശ്രീ സുരേഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ സി മുത്തുക്കോയ തങ്ങൾ, ബഷീർ സ്രാമ്പിയക്കൽ, സജിത രാജേഷ്, നസീറ മായിപ്പിൽ, ലീല രാധാകൃഷ്ണൻ, വിവിധ പാർട്ടി പ്രതിനിധികളായ മുജീബ് മാസ്റ്റർ,വി രാജഗോപാലൻ മാസ്റ്റർ, ഷിബു അനന്തായൂർ, അബ്ദുല്ലത്തീഫ് മുണ്ടുമുഴി,ടി പി അഷ്റഫ്,കരീംഎളമരം, കെ അലി,കുറുപ്പത്തി ലത്തീഫ്,കബീർ മയലങ്ങോട്ട്,ടിപി ജഹാംഗീർ കബീർ, ഫാത്തിമ മണ്ണറോട്ട, എക്സൽ ജമാൽ, വലിയാട്ട് അബ്ദുറഹ്മാൻ, സന്തോഷ് വള്ളിക്കാട്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article