24.8 C
Kerala
Friday, September 25, 2026

ബാലസംഘം എടവണ്ണപ്പാറ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം

Must read

എടവണ്ണപ്പാറ : ബാലസംഘം എടവണ്ണപ്പാറ മേഖല സമ്മേളനം 2026 സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10:30-ന് എടവണ്ണപ്പാറ പാർട്ടി ഓഫീസ് ഹാളിൽ വെച്ച് ആവേശോജ്ജ്വലമായി നടന്നു.

രാവിലെ 10:30-ന് അനഘ എം. പതാകയുയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. തുടർന്ന് പാർട്ടി ഓഫീസ് ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മേഖല കമ്മിറ്റി അംഗം ഭഗത് എസ്. ആർ. അധ്യക്ഷത വഹിച്ചു.

 

സ്പന്ദനം വായനശാല സെക്രട്ടറിയും,അധ്യാപകനുമായ രാമചന്ദ്രൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് രാമചന്ദ്രൻ മാസ്റ്റർ നടത്തിയ ക്ലാസ്സ് കുട്ടികളിൽ കൗതുകവും ഉത്സാഹവും ഉണർത്തുന്നതായിരുന്നു.

 

മേഖല സെക്രട്ടറി അവന്തിക എ. പി. പ്രവർത്തന റിപ്പോർട്ടും,

 

ബാലസംഘം കൊണ്ടോട്ടി ഏരിയ കൺവീനർ റഷീദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

 

തുടർന്ന് നടന്ന പൊതുചർച്ചയിൽ സമ്മേളനത്തിൽ മുഴുവൻ കൂട്ടുകാരും സജീവമായി പങ്കെടുത്തു.

 

സമ്മേളനത്തിൽ 40ഓളം കുട്ടികൾ പങ്കെടുത്തു

 

മേഖലാ കൺവീനർ കെ. ആർ. സന്ദീപിന്റെ മേൽനോട്ടത്തിൽ അടുത്ത ഒരു വർഷക്കാലത്തേക്കുള്ള 15 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. (മറ്റ് യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അവിടെ നിന്നുള്ള പങ്കാളിത്തം കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതാണ്).

 

കമ്മിറ്റി

 

പ്രസിഡന്റ്:

അനഘ എം.

 

സെക്രട്ടറി:

അവന്തിക എ. പി.

 

വൈസ് പ്രസിഡന്റുമാർ:

 

അതിന കൃഷ്ണ

ഹരിപ്രിയ

 

ജോയിന്റ് സെക്രട്ടറിമാർ:

 

ബദ്രി എസ്. ആർ.

അനാമിക

 

അദ്വൈത്

ആര്യൻ

ശിവനന്ദ

ആമിഷ

ഋഷിരാജ്

ഹരി നന്ദൻ

ഭഗത്. എസ്. ആർ

ഋതുരാജ് എ.പി

അതുൽ കൃഷ്ണ

 

കൺവീനർ:

കെ. ആർ. സന്ദീപ്

 

കോഡിനേറ്റർ:

രാഗേഷ് പി.

 

ജോയിന്റ് കോഡിനേറ്റർമാർ:

നിഷാന സുബൈർ

ഭാസ്കരൻ എരമംഗലത്ത്

അശ്വതി. കെ

 

രമാദേവി

സതീഷ് കുമാർ ശ്രീനിവാസൻ കൃഷ്ണേന്ദു

പ്രീനു

ലിജിന

വിജിഷ

ശ്യാമ.

 

സമ്മേളന നടപടികൾ പൂർത്തിയാക്കി ഉച്ചയോടുകൂടി യോഗം അവസാനിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറി അനാമിക സമ്മേളനത്തിന് നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article