23.8 C
Kerala
Thursday, April 30, 2026

സിപിഐഎം ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കലും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും ഊർക്കടവിൽ സംഘടിപ്പിച്ചു

Must read

ഊർക്കടവ് : സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച 42 വിദ്യാർത്ഥികളാണ് ആദരവ് ഏറ്റുവാങ്ങി.

തുടർന്ന് നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സിപിഐഎം നേതാവ് അബ്ദുൽ അലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കേരളത്തിൻറെ സമകാലീന രാഷ്ട്രീയ നിലപാടുകൾ പറഞ്ഞുകൊണ്ട് പ്രമുഖ പ്രാസംഗികനും സിപിഐഎം നേതാവുമായ ജംഷീദലി സംസാരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം ശ്രീകാന്ത് സ്വാഗതം പറഞ്ഞു.വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ അധ്യക്ഷത വഹിച്ചു. സി ഭാസ്കരൻ മാസ്റ്റർ,റസാക്ക് മാസ്റ്റർ,രതീഷ് കുമാർ ,വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ്, ടിടി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article