26.8 C
Kerala
Wednesday, November 18, 2026

മദീനത്തുൽ ഉലൂം അറബിക് കോളേജ് എൺപതാം വാർഷികം: എം എം മദനി ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നടത്തി

Must read

കൊണ്ടോട്ടി/ പുളിക്കൽ : സേവനത്തിന്റെ എൺപത് വർഷങ്ങൾ ആഘോഷിക്കുന്ന പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് വിഷൻ-2046 ൻ്റെ ഭാഗമായി പ്രഖ്യാപിച്ച ബഹുമുഖ പദ്ധതികളിൽ സുപ്രധാനമായ എം എം മദനി അക്കാഡമിക് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് ശാഹി അശ്റഫ് സാഹിബ് നിർവഹിച്ചു. സെമിനാർ ഹാളിൽ നടന്ന പുതിയ ബ്ലോക്കിൻ്റെ പ്രഖ്യാപന ചടങ്ങ് കോളേജ് മാനേജറും കെ.എൻ.എം സംസ്ഥാന പ്രസിഡണ്ടുമായ ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രൊഫ. (ഡോ.) മുനീർ മദനി, എം. അബ്ദുറഹ്മാൻ സലഫി, ഒമാൻ ഇസ്‌ലാഹി സെൻ്റർ പ്രബോധകൻ ശമീർ ബുസ്താനി ചെന്ദ്രാപിന്നി, ഒമാൻ നാഷണൽ ഇസ്‌ലാഹി സെൻ്റർ വർക്കിംഗ് പ്രസിഡണ്ട് മുനീർ എടവണ്ണ,

ഇ കെ അസ്‌ലം മദനി കൊടുങ്ങല്ലൂർ, ഡോ. മുഹമ്മദ് ബഷീർ സി കെ പ്രസംഗിച്ചു. എൺപതാം വാർഷികത്തോടനുബന്ധിച്ച് വിഷൻ-2046 ൻ്റെ ഭാഗമായി പുതിയ ക്ലാസ്സ് റൂമുകൾ, ഗേൾസ് ഹോസ്റ്റൽ, എ ഐ ടെക്നോളജി ഹബ്, ഓഡിറ്റോറിയം, മൾട്ടി ഡിജിറ്റൽ സ്റ്റുഡിയോ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article