എടവണ്ണപ്പാറ : ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ നവംബർ 25ന് കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഖിൽ പി എം ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് സ്വാഗതം പറഞ്ഞു. വി രാജഗോപാലൻ മാസ്റ്റർ , വിഷ്ണു സിപി, തുടങ്ങിയവർ സംസാരിച്ചു.





