24.8 C
Kerala
Monday, November 16, 2026

സഫീനത്ത് മാപ്പിള പാട്ട് റിയാലിറ്റി ഷോ വിജയികളെ ആദരിച്ചു.

Must read

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറയും പി. എച്ച് ഫൗണ്ടേഷൻ എടവണ്ണപ്പാറയും സംയുക്തമായി സംഘടിപ്പിച്ച സഫീനത്ത് മാപ്പിളപാട്ട് റിയാലിറ്റി ഷോ സീസൺ -3 വിജയികളെ പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ എടവണ്ണപ്പാറ ആദരിച്ചു.

 

എടവണ്ണപ്പാറ പി. എച്ച് മഹലിൽ വെച്ച് നടന്ന ചടങ്ങിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് *ശ്രീമതി ആരിഫ* ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ *മുനീർ പുളിയേക്കൽ* മുഖ്യാതിഥിയായിരുന്നു. പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ പ്രധാന അധ്യാപകൻ *ഹമീദ് മഗ്‌രിബി മലപ്പുറം* അധ്യക്ഷനായിരുന്നു.

 

അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ സെക്രട്ടറി *സാജിദ കൊളമ്പലം* , ചാപ്റ്റർ അംഗം *റംല വാഴക്കാട്,* എന്നിവർ സംസാരിച്ചു.

 

പി. എച്ച് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി *സാബിഖ് കൊഴങ്ങോറൻ* സ്വാഗതവും അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ അംഗം *ആയിഷ ഫെമിന ടീച്ചർ* നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article