32.8 C
Kerala
Sunday, September 6, 2026

അറിവിൻറെ വെളിച്ചം പകർന്നവർക്ക് സ്നേഹാദരം ; ഗുരുനാഥന്മാരെ ആദരിച്ച് ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ

Must read

ചേലേമ്പ്ര: അക്ഷരങ്ങൾക്കൊപ്പം ജീവിതവും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി. അബ്ദുൽ റഷീദ്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് വാർഡിൽ താമസിക്കുന്ന അധ്യാപകരെ നേരിൽക്കണ്ട് അദ്ദേഹം സ്നേഹോപഹാരം കൈമാറിയത്.

​”അറിവിന്റെ വെളിച്ചം പകർന്നും, അക്ഷരങ്ങൾക്കൊപ്പം ജീവിതം പഠിപ്പിച്ചും തലമുറകളെ നന്മയിലേക്ക് നയിച്ച പ്രിയപ്പെട്ട അധ്യാപകർക്ക്…” എന്ന ഹൃദ്യമായ കുറിപ്പോടെയും അധ്യാപകരുടെ ഫോട്ടോ പതിപ്പിച്ചതുമായ പ്രത്യേക ഫ്രെയിമുകളാണ് മെമ്പർ ഉപഹാരമായി നൽകിയത്.

​വാർഡിലെ അധ്യാപകരായ സജാദ് ,ജുനൈദ് എം. വി , ഷഹീൽ എംവി , സബീഹ് എംവി , ബുഷറ , ഫൗസിയ വി , സുഷ ടി , സുഹറാബി , സബീല എംവി എന്നിവർക്ക് അദ്ദേഹം വീടുകളിലെത്തി നേരിട്ട് ഉപഹാരങ്ങൾ കൈമാറി. ജനപ്രതിനിധി നേരിട്ടെത്തി സ്നേഹാദരങ്ങൾ അറിയിച്ചതിന്റെ അതിയായ സന്തോഷത്തിലാണ് വാർഡിലെ അധ്യാപകർ. അധ്യാപക സമൂഹത്തോടുള്ള വാർഡ് മെമ്പറുടെ ഈ മാതൃകാപരമായ കരുതലും സ്നേഹവും നാട്ടുകാരുടെ ഇടയിലും വലിയ പ്രശംസ നേടിയിട്ടുണ്ട്.

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article