അനന്തായൂർ: ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനന്തായൂരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പ്രാദേശിക വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം സെക്കൻഡ് സ്ട്രീറ്റ് കൊട്ടപ്പാറ അനന്തായൂർ, രണ്ടാം സ്ഥാനം ഗ്രീൻ സ്റ്റാർസ് എർത്ത് മൂവീസ് അനന്തായൂർ.

ഒന്നാം സ്ഥാനക്കാർക്ക് ഒരു പൂവൻ നാടൻ കോഴിയും ,രണ്ടാം സ്ഥാനക്കാർക്ക് 2 ഡ്രേ കോഴി മുട്ടയും സമ്മാനിച്ചു. വിജയികൾക്ക് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ,രതീഷ് കുമാർ,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സജീവ്,ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി രാജൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.





