മൊറയൂർ : കൊണ്ടോട്ടി ബി ആർ സി യുടെ ഹൃദ്യം പദ്ധതിയുടെ ഭാഗമായി പ്രചോദന മലയാളി സമാജം മസ്കറ്റ് നൽകിയ ഡയപ്പർ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് കൊണ്ടോട്ടി ബി ആർ സി യിൽ വച്ച് മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജലീൽ മുണ്ടോടൻ വിതരണം നടത്തി ഉൽഘാടനം നിർവഹിച്ചു.

കൊണ്ടോട്ടി ബി പിസി മീന ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ലുബ്ന നൗഫൽ അധ്യക്ഷത വഹിച്ചു.ചടങ്ങിന് മുഖ്യാതിഥിയായ മലപ്പുറം ഡി പി സി ഷാഹുൽ ഹമീദ് ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രചോദന മലയാളി സമാജം മസ്കറ്റ് സെക്രട്ടറി നിഷ പ്രഭാകർ,

മുൻ ബിപിസി അനീഷ് കുമാർ,എച്ച് എം ഫോറം കൺവീനർ കൃഷ്ണൻ മാസ്റ്റർ, ഇൻസ്പെയർ ഫൗണ്ടർ ഉണ്ണികൃഷ്ണൻ , മുംതാസ് ടി,ബബിത തുടങ്ങിയവർ സംസാരിച്ചു.





