വഴക്കാട് : പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പാതി വഴിൽ മന്ദഗതിയിൽ നീങ്ങുകയും ചില സ്ഥലങ്ങളിലെ കൈയ്യേറ്റങ്ങൾ തൊടാതിരിക്കുകയും ചെയ്യുന നടപടി പക്ഷപാതരഹിതവും എല്ലാവർക്കും ഒരേ നിയമം ബാധകമാകുന്ന തരത്തിലുമാകണം എന്ന്
സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പാവപ്പെട്ടവരുടെ ചെറിയ കടകളും ഉപജീവന മാർഗങ്ങളും മാത്രം പൊളിച്ചുമാറ്റുകയും, സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനമുള്ളവരുടെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ
സിപിഐഎം വാഴക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
എടവണ്ണപ്പാറ മുതൽ ആക്കോട് വരെയുള്ള പ്രദേശങ്ങളിലെ മുഴുവൻ അനധികൃത കയ്യേറ്റങ്ങളും യാതൊരു രാഷ്ട്രീയ പക്ഷപാതവും കൂടാതെ കണ്ടെത്തി നിയമാനുസൃതമായി ഒഴിപ്പിക്കണം. പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ഇക്കാര്യത്തിൽ സുതാര്യവും നീതിപൂർവവുമായ നടപടി ഉറപ്പാക്കണം.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. പാവപ്പെട്ടവനെന്നോ സ്വാധീനമുള്ളവനെന്നോ നോക്കി വ്യത്യസ്ത സമീപനം സ്വീകരിക്കരുത്. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ, പനക്കൽ കുഞ്ഞഹമ്മദ്,വാർഡ് മെമ്പർ സാബ്രിയേക്കൽ ബഷീർ , മെമ്പർ ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൈമാറി.




