23.6 C
Kerala
Monday, June 29, 2026

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരം ഇ എം ഇ എ സ്കൂളിന്

Must read

കൊണ്ടോട്ടി: കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്ക്

മലപ്പുറം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ “വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരത്തിന്” കൊണ്ടോട്ടി ഇ. എം.ഇ. എ .ഹയർ സെക്കൻഡറി സ്കൂൾ അർഹമായി തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലയിലെ 100-ലധികം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ വിദഗ്ധ ജൂറി നടത്തിയ വിലയിരുത്തലിലൂടെയാണ് ഇ. എം.ഇ. എയുടെ പ്രവർത്തനങ്ങൾ അംഗീകാരത്തിന് അർഹമായി ഒന്നാം സ്ഥാനം നേടിയത്.

വിദ്യാർത്ഥികളുടെ പഠനിലവാരം ഉയർത്തുന്നതിനും സർഗാത്മകതയും വ്യക്തിത്വ വികാസവും വളർത്തുന്നതിനും വേണ്ടി സ്കൂൾ നടപ്പാക്കിയ വിവിധ പദ്ധതികളും ഇടപെടലുകളുമാണ് .

പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. പുസ്തക പ്രകാശനം, പെപ്പ് ടോക്ക് ചർച്ചകൾ, മോട്ടിവേഷൻ ക്ലാസുകൾ, വിവിധ സ്കൂളുകളിലെ ‘നാട്ടുവെളിച്ചം’, വീഡിയോ പ്രദർശനം, ‘വിജ്ഞാന കലണ്ടർ’, ‘ഉയരെ’, ‘ഒപ്പരം’, ‘കൂടെ’ തുടങ്ങിയ പദ്ധതികൾ ജൂറിയുടെ പ്രശംസ നേടി.

ഒക്ടോബർ 01-ന് ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ബോർഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

പുരസ്കാര നേട്ടത്തിൽ മാനേജ്മെന്റ് പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പൊതു മരമത് വകുപ്പ്‌ മന്ത്രി പി.കെ. ബഷീർ, മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ കെ. ശാം, ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്. സ്റ്റാഫ് സെക്രട്ടറി സയ്യിദ് ഉസ്മാൻ, എസ്.ആർ.ജി കോർഡിനേറ്റർ സി.വി. സലീന എന്നിവർ അഭിനന്ദനമറിയിച്ചു.

ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പദ്ധതി അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്ററെയും, വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഹാദിയ ഹനീന് കെ.ടി, റസീൻ.കെ എന്നിവരെയും മറ്റ് ക്ലബ്ബ് അംഗങ്ങളെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article