ദുബായ് :രണ്ട് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന,
*ഗ്ലോബൽ ഒഐസിസി വാഴക്കാട്*
സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗവും, ഗ്ലോബൽ ഒഐസിസി UAE ചാപ്റ്റർ ഭാരവാഹിയുമായ
റസാഖ് മേലുവീട്ടിലിന്
ദുബായിലെ ഒഐസിസി പ്രവർത്തകരും, നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.
ഗ്ലോബൽ ഒഐസിസിയുടെയും, ദുബായ് ചാപ്റ്റർ കമ്മറ്റിയുടെയും,സജീവ പ്രവർത്തകനും, VAPA അസോസിയേഷൻ ഭാരവാഹിയുമായ
എം എ റസാഖ് മേലുവീട്ടിൽ,
18 വർഷമായി ദുബായ് ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റിയിൽ (DEWA) സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
മാവൂർ പുനത്തിൽ ഷൈലയാണ് ഭാര്യ.
ഡോ. ഷനൂൻ റസാഖ്,
ഡോ. റംഷ റസാഖ്,
മുഹമ്മദ് നഹാൻ എന്നിവരാണ് മക്കൾ.
ഗ്ലോബൽ ഒഐസിസിക്ക് വേണ്ടി,സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, സികെ മൻസൂർ ദുബായ്,
ഉപഹാരം സമ്മാനിച്ചു.
അജ്മാൻ ഒഐസിസി, ഇൻകാസിന് വേണ്ടി കുഞ്ഞു മുഹമ്മദ് ചെന്ത്രാപ്പിനി, വാഴക്കാട്
മൊമെന്റോ കൈമാറി.
സെൻട്രൽ കമ്മറ്റി
സെക്രട്ടറിമാരായ റിയാസ് എളമരം, സികെസി റഫീഖ്, ഗ്ലോബൽ ഒഐസിസി UAE കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് കോഴിശ്ശേരി, സെക്രട്ടറിമാരായ വി മുനീർ വാഴക്കാട്, ലബീബ് അൽബർഷ,ഷാൻ വാഴക്കാട്,അംഗങ്ങളായ കെപി മുജീബ്, സലാം ആയംകുടി, ഒപി ജബ്ബാർ മുണ്ടുമുഴി, ഷബീർ വാഴക്കാട്, ഹർഷിദ് എളമരം, അൻവർ ആഷി എളമരം,VAPA അസോസിയേഷൻ ഭാരവാഹികളായ എവി ഗഫാർ വാഴക്കാട് ,ഷമീർ എളമരം, ഉമറലി വാഴക്കാട്, മെഹബൂബ് വാഴക്കാട് തുടങ്ങിയവർ യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്തു.




