26.5 C
Kerala
Thursday, June 25, 2026

ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ വ്യാപാരകൾക്ക് ആരോഗ്യ ബോധവൽക്കരണം നടത്തി

Must read

എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റും സംയുക്തമായി ഓപ്പറേഷൻ ക്ലീൻ ഷോട്ട് കാമ്പയിൻ്റെ ഭാഗമായി വ്യാപാരികൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എം.കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട് വി ആരിഫ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജിജി ബി മുഖ്യ പ്രഭാഷണം നടത്തി. കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ ഷാജു, പഞ്ചായത്ത് എച്ച്.ഐ ഡാനിഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

സ്ഥിരം സമിതി അധ്യക്ഷരായ മുസ്‌തഫ വാഴക്കാട്, പുഷ്പ എം, വാർഡ് മെമ്പർമാരായ മുനീർ പുളിയേക്കൽ, സജിത രാജേഷ്, കരീം വെട്ടത്തൂർ, ലീല രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കൈരളി ബിച്ചാപ്പു, ട്രഷറർ കെ വി കുഞ്ഞു , സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി.കെ ലത്തീഫ് തുടങ്ങിയർ ആശംസകൾ നേർന്നു.

 

യൂണിറ്റ് ജനറൽ സെക്രട്ടറി മുൻഷാദ് നവീന സ്വാഗതവും

വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് പിപി നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article