വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ‘വിസ’ (VISA) വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എ.കെ. അബ്ദുൽ ഗഫൂറിനെ പ്രസിഡന്റായും, കെ.പി. ഫൈസലിനെ ജനറൽ സെക്രട്ടറിയായും, പി. സനീറിനെ ട്രഷററായും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എളമരം കരീം, എം.പി. അബ്ദുൽ അലി മാസ്റ്റർ, വിശ്വൻ അഴകത്ത്, എം.പി. അബ്ദുൽ ജലീൽ മാസ്റ്റർ, കമ്മു മാസ്റ്റർ എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികൾ. വൈസ് പ്രസിഡന്റുമാരായി ബി.പി. അബ്ദുൽ ഹമീദ്, ആമിന ആലുങ്ങൽ, ബി.പി.എ. ബഷീർ, സലാം എളമരം, മുസ്തഫ പി.ടി., ബീരാൻ ആക്കോട്, ടി.പി ചന്ദ്രൻ എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി നരേന്ദ്രൻ മാവൂർ, എ.പി. മോഹൻദാസ്, യാസിറ, സഹ്‌ല, ബാബു എടക്കണ്ടി, സലാഹുദ്ദീൻ എന്നിവരെയും യോഗം നിശ്ചയിച്ചു. ഓരോ ബാച്ചിൽ നിന്നും രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഇതോടൊപ്പം രൂപീകരിച്ചിട്ടുണ്ട്.

എം.പി. അബ്ദുൽ അലി മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്കായി വിവിധ പൂർവ്വവിദ്യാർത്ഥി ബാച്ചുകൾ നൽകി വരുന്ന മികച്ച പിന്തുണയ്ക്കും സഹായങ്ങൾക്കും യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി. പുതിയ തലമുറയിലെ പൂർവ്വവിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം വിസയിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2010 മുതൽ 2020 വരെയുള്ള ബാച്ചുകളുടെ ഒരു പ്രത്യേക യോഗം അടിയന്തിരമായി വിളിച്ചുചേർക്കാനും യോഗത്തിൽ തീരുമാനമായി.




