കൊണ്ടോട്ടി*: ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ സ്‌പീക്ക് ഈസി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാ ദിനാചരണം നടത്തി. ഒരു അക്കാദമിക വർഷം നീണ്ടു നിൽക്കുന്ന ‘വായനയുടെ മധുരം’ പദ്ധതിക്ക് തുടക്കം കുറിച്ചു.
യുവ എഴുത്തുകാരിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ _കെ.പി. സുബ്ഹാന_യെ ഹെഡ്മിസ്ട്രസ് _കെ.എസ്. രോഹിണി_ പൊന്നാട അണിയിച്ച് ആദരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌പീക്ക് ഈസി ക്ലബ് കോർഡിനേറ്റർ _പി.കെ. വസീം അഹ്സൻ_ അധ്യക്ഷത വഹിച്ചു. സ്‌പീക്ക് ഈസി ക്ലബ് കോർഡിനേറ്റർ _കെ.എം. ഇസ്മായിൽ_ ‘വായനയുടെ മധുരം’ പദ്ധതി വിശദീകരിച്ചു.
വായനാ ദിന പ്രതിജ്ഞ _എ. മാളവിക_ നടത്തി.
സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തിലും വിദ്യാർത്ഥികൾക്കിടയിലുമായി സ്‌പീക്ക് ഈസി ക്ലബിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ വായനാ സംഗമങ്ങൾ, പുസ്തക വീട്, നാട്ടു വെളിച്ചം, വിദ്യാർത്ഥികളുടെ പുസ്തക പ്രകാശനം, വീടുകളിൽ പുസ്തക വിതരണം, ഗ്രാമത്തിലെ എഴുത്തുകാരുടെ അനുസ്മരണം, പുസ്തക പീടിക, അക്ഷര വൃത്തം, പോസ്റ്റർ രചന, പ്രദർശനം, ക്വിസ്, പ്രസംഗ മത്സരം, എന്റെ പുസ്തകം, എന്റെ എഴുത്തുപെട്ടി, പുസ്തക സഞ്ചി തുടങ്ങിയവ ഉൾക്കൊള്ളുന്ന വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
_
എസ്.ആർ.ജി കോർഡിനേറ്റർ
സി.വി. സെലീന_ , _സ്റ്റാഫ് സെക്രട്ടറി
സയ്യിദ് സമാൻ_ , _കെ. അനന്യ_, _സി. ഇൽഫ_, _ടി. അബ്ദുൽ മുനവ്വിർ_, _എൻ.ബി. മഹേഷ് കുമാർ_, _കെ.കെ. അബ്ഷ_, _യു. അർലറ്റ് ദിവിൻദാസ്_, _സി. വൈഗ_, _കെ.പി. ഫാത്തിമ ഹനിയ_, _പി. നാന നസ്മിൻ_, _കെ.വി. ഫാത്തിമ നജ_, _ഒ. ശ്രാവണ പൗർണമി_, _കെ. സഞ്ജന_, _എം. ദേവ്ന_, _ടി. ഇഷാ ബഷീർ_ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




