വാഴക്കാട് : സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ യുഡിഎഫ് സർക്കാർ പൂർണ്ണമായും സംഘപരിവാറിന് കീഴ്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സിപിഐഎം ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഫൈസൽ,അബ്ദുൽ അലി മാസ്റ്റർ ,പനക്കൽ കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.




