29.8 C
Kerala
Monday, June 22, 2026

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണം വാഴക്കാട്ട് തുടക്കമായി

Must read

കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സംഘടിപ്പിക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പയിന് വാഴക്കാട്ട് തുടക്കമായി.

പ്രവാസി സംരംഭകനായ കുട്ടി ഹസ്സന് ഫണ്ട് കൂപ്പൺ നൽകി സി.പി.ഐ.(എം) മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സഖാവ് ഹംസക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

 

കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ പ്രസിഡണ്ട് ഡോ. എ.പി. ഫയാസ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് പനക്കൽ കുഞ്ഞഹമ്മദ്, എം.പി. അബ്ദുൽ അലി മാസ്റ്റർ, സി.പി.ഐ.(എം) വാഴക്കാട് ലോക്കൽ സെക്രട്ടറി ടി. ഫൈസൽ, ഏരിയ കമ്മിറ്റി അംഗം എ.പി. മോഹൻദാസ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ബഷീർ സ്രാമ്പിയേക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article