24.1 C
Kerala
Saturday, July 25, 2026

വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു വാഴക്കാട് സ്വദേശി മുനവിർ ടി കെ നിര്യാതനായി

Must read

വാഴക്കാട് : വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കാട് നൂഞ്ഞിക്കര തെക്കേക്കണ്ടി ടി. കെ. മുഹമ്മദ് മൗലവിയുടെ മകൻ മുനവ്വിർ ടി.കെ. നിര്യാതനായി. കഴിഞ്ഞ മാസം കുന്നുംപുറം കൊണ്ടോട്ടി എയർപോർട്ട് റൂട്ടിൽ ചെങ്ങാനിയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

 

വേങ്ങര അൽ സലാം ആശുപത്രിയിൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നൂഞ്ഞിക്കര ശാഖ എം.എസ്.എഫ്. (MSF), യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ്. (SKSSF) എന്നീ സംഘടനകളുടെ ഭാരവാഹിയായും സജീവ പ്രവർത്തകനായും സാമൂഹിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു മുനവ്വിർ.

 

മാതാവ് : റസിയ അരയങ്കോട്.

 

​ഭാര്യ : സിൻഫിദ പാലാഴി.

 

​സഹോദരങ്ങൾ : റബീഹ് ടി.കെ. (ഖത്തർ), റഹീസ് ടി. കെ. (അധ്യാപകൻ), റിസ്‌ല.

മയ്യിത്ത് പൊതുദർശനവും നമസ്കാരവും ഇന്ന് (ബുധൻ) വൈകുന്നേരം 4.30 ന് വാഴക്കാട് വലിയ ജുമാഅത്ത് പള്ളിയിൽ വെച്ചായിരിക്കും നടക്കുക.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article