24.1 C
Kerala
Sunday, June 14, 2026

ഗ്ലോബൽ ഒ ഐ സി സി വാഴക്കാട് ഇലക്ഷൻ പ്രവചന മൽസര വിജയിക്ക് കാൽ ലക്ഷം രൂപ സമ്മാനിച്ചു.

Must read

വാഴക്കാട്: ജൂൺ,10.2026 നിയമസഭ ഇലക്ഷൻ പ്രചരണഭാഗമായി *ഗ്ലോബൽ ഒഐസിസി വാഴക്കാട്* സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിക്ക്, മത്സരത്തിന്റെ സമ്മാനത്തുകയായ കാൽലക്ഷം രൂപസമ്മാനിച്ചു.

കേരളത്തിലും ഗൾഫ് നാടുകളിലും ഏറെ ശ്രദ്ധനേടിയ,ഒരു ലക്ഷത്തിലേറെ പേരിലേക്കെത്തിയ മത്സരത്തിൽ,അയ്യായിരത്തോളം പേര് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിച്ചു. ഇതിൽ കൃത്യമായ ശരിയുത്തരം പ്രവചിച്ച അമ്പതോളം പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.മുണ്ടുമുഴി സ്വദേശിയും താൽകാലിക ബാങ്ക് ജീവനക്കാരനുമായ  എംപി വേണുവാണ് മത്സരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒമാനിലെ AK ഹോൽഡിങ്‌സ് ഉടമയും,ഇൻകാസ്, ഒഐസിസി നേതാവുമായ അനീഷ് കടവിലാണ് വിജയക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരുന്നത്.എത്ര സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും.ഏത് ജില്ലയിൽ നിന്നാവും LDF ൽ നിന്ന് കൂടുതൽ സീറ്റുകൾ UDF പിടിച്ചെടുക്കുക..തുടങ്ങിയ രണ്ട് ചോദ്യങ്ങളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്.

ഗ്ലോബൽ ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷബീർ അലി ദോഹ, സികെ മൻസൂർ ദുബായ്, ഹർഷിദ് ചിറ്റൻ റിയാദ്, കെപി ശരീഫ് ഒമാൻ ജൈസൽ ദോഹ, മീഡിയ വിംഗ് അംഗങ്ങളായ റിയാസ് എളമരം, ശംവിൽ എളാംകുഴി തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.വിജയിക്കുള്ള കാൽലക്ഷം രൂപയുടെ ക്യാഷ് അവാർഡ്,

വാഴക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ കെപിസിസി സെക്രട്ടറി വിഎ കരീം സമ്മാനിച്ചു.ചടങ്ങിൽ ഗ്ലോബൽ ഒഐസിസി സെൻട്രൽ കമ്മറ്റി ഉപാധ്യക്ഷൻ സികെ അൻവർ ജിദ്ദ അധ്യക്ഷനായിരുന്നു.എക്സിക്യൂട്ടീവ് അംഗം ശരീഫ് മുണ്ടുമുഴി ജിദ്ദ സ്വാഗതം ആശംസിച്ചു.

മണ്ഡലം കോണ്ഗ്രസ് അധ്യക്ഷനും ജില്ലാ പഞ്ചായത്ത് അംഗവുമായ ജൈസൽ എളമരം, സീനിയർ കോണ്ഗ്രസ് നേതാക്കളായ കെഎംഎ റഹ്മാൻ, സിഎ കരീം എളമരം,പികെ മുരളീധരൻ, എംപി വിശ്വൻ,ബിപി ഹമീദ്, ആലുങ്ങൽ ആമിന,തുടങ്ങിയവ ഒട്ടേറെപേർ ആശംസകളർപ്പിച്ചു.ഒഐസിസി എക്സിക്യൂട്ടീവ് അംഗം മനാഫ് എടവണ്ണപ്പാറ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article