27.8 C
Kerala
Thursday, April 30, 2026

റോബോട്ടിക്‌സിലൂടെ വികസനത്തിലേക്കൊരു ‘കിക്ക് ഓഫ്’; വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫയുടെ ആദ്യ ചടങ്ങ് ശ്രദ്ധേയമായി

Must read

​വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആരിഫ വി യുടെ ആദ്യ പൊതുപരിപാടി വേറിട്ട അനുഭവമായി. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബ് (ATL) സംഘടിപ്പിച്ച ദ്വിദിന റോബോട്ടിക്‌സ് പരിശീലനവും റോബോ സോക്കർ ചാമ്പ്യൻഷിപ്പും ഉദ്ഘാടനം ചെയ്താണ് ആധുനിക സാങ്കേതികവിദ്യകൾ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചത്.

​കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 26, 27 തീയതികളിലായി സമീപ പ്രദേശങ്ങളിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പും ചാമ്പ്യൻഷിപ്പും മികച്ച വിജയമായി. റോബോ സോക്കർ മത്സര വിജയികളായ നാജിൽ മുഹമ്മദ് (ഇന്ത്യൻ പബ്ലിക്‌ സ്കൂൾ അൽ ഐൻ), മുഹമ്മദ് റസ്ലാൻ (ജി.യു.പി.എസ് വാഴക്കാട്), ഹനാൻ വി.കെ (മിന യു.പി സ്കൂൾ), ഫാസ് അഹമ്മദ് (ജി.യു.പി.എസ് വാഴക്കാട്) എന്നിവർക്ക് ജനുവരിയിൽ കിൻഫ്ര പാർക്കിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. യങ്ങ്‌ ഇന്നൊവേറ്റേർസ് പ്രോഗ്രാമിൽ (YIP) വിജയികളായ നസ്‌ലി നൗഫൽ, അദ്നാൻ അബ്ദുറഹിമാൻ, മുഹമ്മദ്‌ സയാൻ, നിഷ്ന സലാം, ഷാദ്‌ മുഹമ്മദ്‌, ഷെസ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

​പി.ടി.എ പ്രസിഡന്റ് അലി അക്ബർ ഊർക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ മൊയ്തീൻ കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു. ​പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വിജയൻ മാസ്റ്റർ, എസ്.എം.സി വൈസ്‌ ചെയർമാൻ സനീർ, അജയൻ മാസ്റ്റർ, ബി.പി ബഷീർ മാസ്റ്റർ, പി.ടി.എ പ്രതിനിധി മുഹമ്മദ്‌ സലീം, എ.ടി.എൽ കോർഡിനേറ്റർ ഷമീർ തുടങ്ങിയവരും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article