ദോഹ : ദിൽ സേ വാഖ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഖത്തറിലെത്തിയ
പട്ടുറുമാൽ സിദ്ധിഖ് എളമരത്തെ വാഖ് പ്രതിനിധികൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔപചാരികമായി സ്വീകരിച്ചു. ചടങ്ങിൽ വാഖ് പ്രസിഡന്റ് അക്ബർ ടി.പി, സെക്രട്ടറി ഷാജഹാൻ ടി.കെ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിദ്ധിഖ് വാഴക്കാട്,
കൺവീനർ ജൈസൽ ദോഹ, സെക്രട്ടറി ദിൽഷാദ് , വനിതാ വിങ് ജനറൽ സെക്രട്ടറി ശബാന എന്നിവരോടൊപ്പം വാഖ് പ്രവർത്തകരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ജനുവരി രണ്ട്, വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്, മതാർ ഖദീം അഷ്ബാൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ദിൽ സേ വാഖ് പരിപാടി അരങ്ങേറുന്നതാണ്.
പ്രസ്തുത പരിപാടിയുടെ ഭാഗമായി വാഖ് ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട ക്രൗഡ് ഫണ്ടിംഗ് ലോഞ്ചിംഗ്, സിദ്ധിഖ് എളമരം നയിക്കുന്ന കൾച്ചറൽ മ്യൂസിക് നൈറ്റ്,
അതോടൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.




