എടവണ്ണപ്പാറ : മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 16 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ജില്ലാ യാത്രക്ക് എടവണ്ണപ്പാറയിൽ വൻ സ്വീകരണം നൽകി
സ്വീകരണ മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൾ നാസർ അഹ്സനി ഒളവട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സാന്ത്വനം സദനം ഡയറക്ടർ ഹസൈനാർ സഖാഫി കുട്ടശ്ശേരി പ്രമേയ പ്രഭാഷണം നടത്തി, ജാഥാ ക്യാപ്റ്റൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, കെ ടി താഹിർ സഖാഫി മഞ്ചേരി പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡൻറ് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി അധ്യക്ഷത വഹിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, വാർഡ് മെമ്പർമാരായ മുനീർ പുളിയേക്കൽ, ഭാസ്കരൻ മാസ്റ്റർ, സിപിഐ പ്രതിനിധി അമീറലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ, എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട്, സുലൈമാൻ മുസ്ലിയാർ വാവൂര്, സി എം മൗലവി വാഴക്കാട്, എം പി ഹസ്സൻകുട്ടി മുസ്‌ലിയാർ ഓമാനൂർ, സി അമീർഅലി സഖാഫി വാഴക്കാട്. സംബന്ധിച്ചു. മമത കുഞ്ഞു ഹാജി,എ പി അലവി ഹാജി പറപ്പൂർ, അബ്ദുറഷീദ് ഹാജി ഞാറ്റൂർ എന്നിവർ ജില്ലാ പ്രതിനിധികളെ ആദരിച്ചു.
സോൺ ജനറൽ സെക്രട്ടറി ഇ എം അബ്ദുറസാഖ് മാസ്റ്റർ വെട്ടുപാറ സ്വാഗതവും കൺവീനർ സി ബഷീർ മാസ്റ്റർ വാഴക്കാട് നന്ദിയും പറഞ്ഞു വാഴക്കാട് നന്ദിയും പറഞ്ഞു.




