27.8 C
Kerala
Thursday, April 30, 2026

ആർക്കും പാടാൻ പരിപാടിയിലേക്ക് നിങ്ങൾക്കും പങ്കെടുക്കാം

Must read

വാഴക്കാട്: വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ 1979 SSLC ബാച്ച് ഗ്രൂപ്പ് (NEST) അതിൻറെ പതിനഞ്ചാം വർഷത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി 15 ഇന പരിപാടികളോടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ് എന്ന വിവരം സന്തോഷപൂർവ്വം അഭിമാനപൂർവ്വം അറിയിക്കുന്നു.

വാർഷികത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ നടത്തി വിധി നിർണയം കഴിഞ്ഞു. അടുത്തതായി പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന ആർക്കും പാടാം എന്നൊരു പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടിക്ക് വാഴക്കാടും പരിസരപ്രദേശങ്ങളിലും ഉള്ള ആർക്കും പങ്കെടുക്കാം . സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ പ്രായ പരിധിയില്ലാതെ പാടാൻ കഴിവുള്ള ,പാടാൻ ആഗ്രഹിക്കുന്ന ആർക്കും ഈ പരിപാടിയിൽ പാടാവുന്നതാണ് .കരോക്കെ ഗാനങ്ങൾ ആണ് ഇതിനായി ഉദ്ദേശിക്കുന്നത്.ഏതു ഭാഷയിലുള്ള പാട്ടും പാടാവുന്നതാണ് .പരിപാടി വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് ഈ വരുന്ന ഡിസംബർ 29 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് നടത്താനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പങ്കെടുക്കുന്നവരുടെ എണ്ണം മാത്രം ക്ലിപ്തപ്പെടുത്തേണ്ടതായുണ്ട്. അതുകൊണ്ട് ആദ്യം പേര് തരുന്ന 25 പേർക്ക് ആയിരിക്കും പാടാൻ അവസരം ഉണ്ടാവുക. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 25 നുള്ളിൽ നെസ്റ്റ് പ്രസിഡന്റിന്റെ നമ്പറിൽ അവരുടെ പേര് വാട്സ്ആപ്പ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇതൊരു മത്സര പരിപാടിയല്ല .എങ്കിലും കൂട്ടത്തിൽ ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന ഒരു വ്യക്തിക്ക് നെസ്റ്റിന്റെ വാർഷികാഘോഷ ദിനത്തിൽ അതായത് ഡിസംബർ 30 ആം തീയതി പൊതുവേദിയിൽ വെച്ച് സമ്മാനം നൽകുന്നതാണ്. നമ്മുടെ നാട്ടുകാർക്ക് സൗജന്യമായി ഒരു ഗാനവിരുന്ന് നൽകാൻ കിട്ടുന്ന ഈ അവസരം അത്യാവശ്യം പാടാൻ കഴിവുള്ള എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

അപ്പോൾ ഡിസംബർ 25 നു മുൻപ് പ്രസിഡന്റിന്റെ നമ്പറിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യുമല്ലോ. ഡിസംബർ 29 തിങ്കളാഴ്ച വൈകുന്നേരം വാഴക്കാട് ബസ് സ്റ്റാൻഡിന് സമീപം ഒരുക്കുന്ന വേദിയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ കാണാമെന്ന പ്രതീക്ഷയോടെ..
===≠====================================================

നെസ്റ്റ് പ്രസിഡണ്ട് : അബ്ദു വായോളി
Ph : 8547503604

സെക്രട്ടറി : സൽമാൻ : KT
ട്രഷറർ : ഹരിദാസൻ: p

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article