27.8 C
Kerala
Thursday, April 30, 2026

കേരള മുസ്ലിം ജമാഅത്ത് ജില്ലാ യാത്ര സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

Must read

എടവണ്ണപ്പാറ : മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ജനവരി 1 മുതൽ 17 വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി ഈ മാസം 26ന് എടവണ്ണപ്പാറയിൽ നടക്കുന്ന ജില്ലായാത്രയുടെ സ്വീകരണത്തിന്റെ ഒരുക്കങ്ങൾക്കായി സ്വാഗതസംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊണ്ടോട്ടി മേഖല മുശാവറ അംഗം എ കെ സി അബ്ദുൽ അസീസ് ബാഖവി, കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോങ് ഭാരവാഹികളായ ഇ എം അബ്ദുറസാഖ് മാസ്റ്റർ വെട്ടുപാറ, സി എം മൗലവി വാഴക്കാട്, എസ് വൈ എസ് ജില്ലാ സാന്ത്വനം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ, എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഭാരവാഹികളായ സി അമീർഅലി സഖാഫി വാഴക്കാട്, വൈ പി നിസാർ ഹാജി, എസ് എം എ സോൺ സെക്രട്ടറി എം പി ഹസ്സൻകുട്ടി മുസ്‌ലിയാർ ഓമാനൂർ, സയ്യിദ് സൈനുൽ ആബിദീൻ എടവണ്ണപ്പാറ, തൗഫീഖുൽ ഹക്കീം സഖാഫി, എക്സൽ സൈനുദ്ദീൻ മഖ്ദൂമി, ശരീഫ് മുസ്‌ലിയാർ കോടിയമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article