23.8 C
Kerala
Thursday, April 30, 2026

VAPA അസോസിയേഷന് പുതിയ ഭാരവാഹികൾ

Must read

ദുബൈ : ഇമാറാത്തിലെ വാഴക്കാടൻ പ്രവാസി കൂട്ടായ്മയായ വാപ അസോസിയേഷന്* 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഒപി ജബ്ബാർ മുണ്ടുമുഴി പ്രസിഡൻണ്ടായും, സികെ മൻസൂർ വാഴക്കാട് ജനറൽ സെക്രട്ടറിയായും, സികെസി റഫീഖ് ട്രഷറർ ആയുമുള്ള പുതിയ കമ്മറ്റിയിൽ സലാം ആയംകുടിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.

ലബീബ് അൽ ബർഷ ചെയർമാനായും, അമീൻ പൂവ്വാടി കൺവീനറായും, പുതിയ വാപ സ്പോർട്സ് വിംഗും നിലവിൽവന്നു. റഹ്‌മാൻ കുറുങ്ങോട്ടിൽ, ഷെഫിൻ വട്ടപ്പാറ എന്നിവരാണ് പുതിയ വൈസ് പ്രഡിഡണ്ടുമാർ. സുകുമാരൻ (ആർട്സ്), റസാഖ്‌ മേലുവീട്ടിൽ, സുബൈർ പണിക്കരപുറായ, അജ്മൽ എക്സൽ, റെജിനാദ് മുണ്ടുമുഴി, എന്നിവരെ സെക്രട്ടറിമാരായും,

റിയാസ് എളമരത്തെ മീഡിയ കൺവീനറായും തിരഞ്ഞെടുത്തു. അജ്‌മാൻ ഹസ്സൂൺ ബിസിനസ് ഹബ്ബിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുൻ വാപ അധ്യക്ഷൻ ഹസ്സൂൺ മുസ്‌തഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article