27.8 C
Kerala
Thursday, April 30, 2026

ആൾ കേരള യംഗ് ഇന്നൊവേറ്റേഴ്സ് ഐഡിയ കോണ്ടെസ്റ്റ് 8.0 സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് ഒന്നാം സ്ഥാനം.

Must read

വാഴയൂർ : കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തിയ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി.) 8.0-ൽ വഴായൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണോമസ് ) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എന്ന നമ്പറായ 5570 മികച്ച ഐഡിയകൾ സമർപ്പിച്ചു ഒന്നാം സ്ഥാനത്തിന് അർഹമായി.

സംസ്ഥാന തലത്തിലും, മലപ്പുറം ജില്ല വിഭാഗത്തിലും മികച്ച ഏറ്റവും കൂടുതൽ ഐഡിയകൾ സമർപ്പിച്ചു രണ്ട് പുരസ്കാരങ്ങളും സാഫി കരസ്തമാക്കി. സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച ഫെസിലിറ്റേറ്റർ പുരസ്കാരം, കോളേജ് വൈ.ഐ.പി. ഫെസിലിറ്റേറ്റർ വാസിൽ വഫീഖ് നേടിയതും സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് ഇരട്ടിമധുരമായി.

വിവിധ ഡിപ്പാർട്മെന്റുകളിലായി യംഗ് ഇന്നൊവേറ്റേഴ്സ് ശാസ്ത്ര,സാമൂഹിക,വാണിജ്യ,ടെക്നോളജി മേഖലകളിൽ 5570 ൽപരം പുതിയ ഐഡിയ കൾ സാഫി വിദ്യാർത്ഥികൾ സമർപ്പിച്ചു.

സുസ്ഥിര വികസനത്തിന്‌ വിദ്യാർത്ഥികളുടെ ചിന്താശേഷിയെ യഥോചിതം ഉപയോഗപ്പെടുത്തുക,യുവതയെ സാമൂഹ്യ പുരോഗതിയ്ക്കുവേണ്ടിയുള്ള ചാലകശക്തിയാക്കുക. ദീർഘവീക്ഷണമുള്ള ലീഡേഴ്‌സിനെ വാർത്തെടുക്കുക, വിദ്യാർത്ഥി-അധ്യാപക പ്രതിബദ്ധതയെ രാഷ്ട്രത്തിന്റെ ഉന്നതിക്കുവേണ്ടി ചലനാത്മകമാക്കാൻ മണ്ണൊരുക്കുക,വിദ്യാർത്ഥികളുടെ ചിന്താശേഷിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കോളജ് പ്രിൻസിപ്പലും സാഫി ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റ്യൂട്ടിന്റെ സി. ഇ .ഒയുമായ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ അഭിപ്രായപ്പെട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article