27.8 C
Kerala
Thursday, April 30, 2026

“ബ്രീത്ത് ലൈഫ് ” കവർ പ്രകാശനം ചെയ്തു

Must read

കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി ,പെപ്പ് ടോക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഹിദായ ഹനൂൻ കെ.ടി എഴുതിയ ബ്രീത്ത് ലൈഫ്
എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം

സാഹിത്യ കാരൻ,എഴുത്തുകാരൻ ,കവി മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജോയൻറ് രജിസ്ടാർ കൂടിയായ മുസ്തഫ മുണ്ടപ്പലം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി .കെ.എസ്.അദ്ധ്യക്ഷത വഹിച്ചു

ജീവിതാനുഭവങ്ങളും പരിസ്ഥിതി നിർദേശങ്ങളും ഉൾപ്പെടെ
ഹൃദയപക്ഷ ചിന്തകളുടെ കവിതാ സമാഹാരമാണ് ബ്രീത്ത് ലൈഫ് സ്വന്തം ജീവിതത്തിലുണ്ടായ മധുരവും കയ്പും നിറഞ്ഞ സംഭവങ്ങളെ സ്വയം നോക്കിക്കാണുന്ന ഈ പുസ്തകത്തിലൂടെ ചെറുപ്പത്തിൽ തന്നെ തന്റെ ചിന്തകൾ വെളിച്ചം കാണിക്കുകയാണ് യുവ എഴുത്തു കാരി പുളിക്കൽ തൊട്ടിയൻ പാറ സ്വദേശിനി ഡോ. മുബീൻ.കെ.ടി, ഫാറൂഖ് ട്രയിനിംഗ് കോളേജ് അദ്ധ്യാപിക കൂടിയ ഡോ.ഇർഷാന ഷഹനാസ് എന്നിവരുടെ മകൾ ഹിദായ ഹനൂൻ കെ.ടി.

പുസ്തകത്തിന്റെ പ്രകാശനം ജനവരിയിൽ വിപുലമായ ചടങ്ങിൽ വെച്ചു ,സാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടത്തും.

പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ ആമുഖ പ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ സി.വി.സലീന, സ്റ്റാഫ് സെക്രട്ടറി പി.എ.മുഹമ്മദ് ഷമീർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ ,ഡോ.മുബീൻ. കെ.ടി, വസീം അഹ്‌സൻ, എം.കെ.എം.റിക്കാസ്, അനന്യ. കെ എന്നിവർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article