23.8 C
Kerala
Thursday, April 30, 2026

എസ് വൈ എസ് സാന്ത്വനം ഡയറക്ടറേറ്റ് ശില്പശാല ഇൻസ്പെയർ ഡി 3 മലപ്പുറത്ത് സമാപിച്ചു.

Must read

മലപ്പുറം: സാന്ത്വന മാസത്തിൻ്റെയും തിരുവസന്തം 1500 ൻ്റെയും ഭാഗമായി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിവിധ സാന്ത്വന പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യം വെച്ച് എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിലുള്ള പര്യടനം ഇൻസ്പെയർ ഡി-3 മലപ്പുറം ഈസ്റ്റ് ജില്ലയിൽ സമാപിച്ചു.എസ് വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എം. ഇബ്റാഹീം ഉദ്ഘാടനം ചെയ്തു.മഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന സംഗമത്തിൽ ജില്ല വൈസ് പ്രസിഡൻ്റ് സൈദ് മുഹമ്മദ് അസ്ഹരി അധ്യക്ഷത വഹിച്ചു. തിരുവസന്തം 1500ൻ്റെ ഭാഗമായി 1500 ഷി-പാലീയേറ്റീവ് യൂണിറ്റുകൾ,1500 സാന്ത്വനം ക്ലബുകൾ,1500 ജനക്ഷേമ കേന്ദ്രങ്ങൾ,
15000 സാന്ത്വനം വളണ്ടിയർമാർ,313 സാന്ത്വനം എമർജൻസി റെസ്പോൺസ് ടീം എന്നിവയുടെ സമർപ്പണം നടക്കുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു. വിവിധ സെഷനുകൾക്ക് സാന്ത്വനം സംസ്ഥാന ഡയറക്ടർമാരായ സിറാജുദ്ദീൻ സഖാഫി, അബൂബക്കർ ആവണക്കുന്ന്, പ്രൊഫസർ ശറഫുദ്ദീൻ തൊടുപുഴ,പി.പി.മുജീബ് റഹ്‌മാൻ നേതൃത്വം നൽകി. ജില്ല സെക്രട്ടറി സുൾഫിക്കർപി,ജില്ല സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളായ അബ്ദുൽ ഗഫൂർ മുസ്‌ലിയാർ, ജഅഫർ അഹ്സനി, എം.കെ. ബദറുദ്ദീൻ, അബ്ദുൽ ജലീൽ മിസ്ബാഹി എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article