23.8 C
Kerala
Monday, June 15, 2026

LDF വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി

Must read

വാഴക്കാട്: അടുത്ത അഞ്ച് വർഷത്തിനുള്ള പഞ്ചായത്തിന്റെ വികസന–ക്ഷേമ പദ്ധതിരേഖകളുമായി LDF വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. സമഗ്ര വികസന ദിശാബോധവുമായി തയ്യാറാക്കിയ ഈ രേഖയുടെ പ്രകാശനം പ്രാദേശിക പ്രവർത്തകർക്കും പൊതുസമൂഹത്തിനും മുന്നിൽ നടന്നു.

പ്രകടനപത്രികയുടെ പ്രകാശന ഉത്ഘാടനം എൻ. പ്രമോദ് ദാസ് നിർവഹിച്ചു.സ്വാഗതം വി. രാജഗോപാലൻ നിർവഹിച്ച ചടങ്ങിൽ അധ്യക്ഷസ്ഥാനം കെ. സുബ്രഹ്മണ്യൻ വഹിച്ചു.

എ.പി. മോഹൻദാസ്, ഒ.കെ. അയ്യപ്പൻ, പനക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പഞ്ചായത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനക്ഷേമം, ആരോഗ്യ–വിദ്യാഭ്യാസ മേഖലകൾ, സ്ത്രീ–യുവക്ഷേമ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ പുതിയ അധ്യായങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഴക്കാട് പഞ്ചായത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താൻ LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മറ്റി അറിയിച്ചു.

LDF പ്രകടന പത്രിക വായിക്കാൻ ക്ലിക്ക് ചെയ്യുക

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article