എടവണ്ണപ്പാറ; ഇന്ത്യൻ ഭരണ ഘടനയുടെ പ്രാധാന്യവും വൈപുല്യവും മാഹാത്മ്യവും ബോധ വൽക്കരിക്കുന്നതിനായി ദേശീയ നിയമ ദിനത്തിൽ ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെയും മേരാ യുവ ഭാരത് മലപ്പുറം സഹകരണത്തോടെ വിദ്യാർഥികൾക്കായി നിയമ ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
അഡ്വ; മുജീബ് റഹ്മാൻ ക്ലാസിന് നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് അലി അക്ബർ ബാവ അധ്യക്ഷത വഹിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ്, എസ് പി സി, ജെ ആർ സി എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് നിയമ ബോധ വൽക്കരണം നടത്തിയത്. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷൈനി, സമൂഹ്യ പ്രവർത്തക റുഖിയ അഷറഫ്, കെ പി ഫൈസൽ , സ്നേഹപ്രഭ, നഷീദ,ലിജീഷ്, അൻസാർ പ്രസംഗിച്ചു.




