പുളിക്കൽ : പുളിക്കൽ ഗ്രാമ പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള ‘വിസ്മയം 25’ എബിലിറ്റി ക്യാമ്പസിൽ അരങ്ങേറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷാബി ടീച്ചറുടെ അധ്യക്ഷതയിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

പങ്കാളിത്തം കൊണ്ടും പ്രകടന മികവു കൊണ്ടും ശ്രദ്ധേയമായിരുന്ന മേളയിൽ നൂറിലധികം ഭിന്നശേഷിക്കാർ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹിസാന.സി ചടങ്ങിന് സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡന്റ് ശ്രീമതി. വി.ബേബി രജനി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ കെ.ടി.സുഹറ ചേലാട്ട് , സ്‌നേഹ ബഡ്സ് സ്‌കൂൾ ടീച്ചർ സക്കീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അങ്കണവാടി വർക്കർ ശോഭന നന്ദി പറഞ്ഞു.




