വാഴക്കാട്: കൊണ്ടോട്ടി ഉപജില്ലാതല ശാസ്ത്ര മേളയിൽ 105 സ്കൂളുകളെ പിന്തള്ളി ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ അതുല്യ പ്രകടനം കാഴ്ച്ച വെച്ചു. എൽ. പി ഗണിത മേളയിൽ ഓവറോൾ കിരീടവും, യു.പി ഗണിതമേളയിൽ സെക്കന്റ് റണ്ണർ അപ്പ് കിരീടവും സ്വന്തമാക്കി.
സാമൂഹ്യശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും, സമഗ്രമായ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, സ്കൂൾ ഉപജില്ലാ ഓവറോൾ ഗ്രേഡിങ്ങിൽ പതിമൂന്നാം സ്ഥാനം നേടുകയും ചെയ്തു.
വിദ്യാർത്ഥികളുടെ ക്രിയാത്മകതയും അധ്യാപകരുടെ മാർഗനിർദേശവും ചേർന്നതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.
ഈ വിജയത്തിന് പിന്നിൽ അക്കാദമിക് കോർഡിനേറ്റർ നാജിയ കെ, സയൻസ് എച്ച്.ഒ.ഡി റിൻഷിദ സി, അധ്യാപകരായ സക്കീന, നജ്ദ, മുൻഷിറ, ജസീറ, കദീജ അഫ്ര, ഷഹന, ഹാറൂൺ സിദ്ധീഖി എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനവും മാർഗനിർദ്ദേശവും നിർണായകമായിരുന്നു.




