23.8 C
Kerala
Thursday, April 30, 2026

സംസ്ഥാന സ്വർണമെഡൽ ജേതാവ് ജുമാന നസ്രിയെ അനുമോദിച്ചു

Must read

എടവണ്ണപ്പാറ; സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാംപ്യൻഷിപ് മത്സരത്തിൽ സ്വർണമെഡൽ ജേതാവായ
ജുമാന നസ്രിയെ എടവണ്ണപ്പാറ ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ് അനുമോദിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ ഉപഹാരങ്ങൾ സമ്മാനിച്ചു, മാനേജിങ് ഡയറക്ടർ
കെ പി ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ദേശീയ സ്കൂൾ ഗെയിംസ്
ഫുട്ബോൾ ടീമിലെ കേരള താരമായും ജുമാന തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്,
ബോക്സിങ് മത്സരത്തിലും ജില്ലാ തല
വിജയിയാണ്. മണിപ്പൂരിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന
ജുമാന നസ്രി വാഴക്കാട് സ്വദേശി
യു എം നാസറിന്റെയും ജുവൈരിയ ടീച്ചറുടെയും മകളാണ്.

ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ് ഭാരവാഹികളായ അതിക് റഹ്മാൻ, ലുക്മാൻ, സർഫാസ് റാസി, ദിൽരാഗ് , ബാബു താഷ്കന്റ്, Dr ഷറഫിയാസ്, ലത്തീഫ് എഞ്ചിനിയർ, ഹാരിസ്, പ്രകാശൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article