27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ‘അമ്മമാർക്ക് ഫല വൃക്ഷ തൈ വിതരണം’ പദ്ധതി ഉൽഘാടനം ചെയ്തു

Must read

പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ‘അമ്മമാർക്ക് ഫല വൃക്ഷ തൈ വിതരണം’ പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പുളിക്കൽ കൃഷി ഭവന്റെ നേതൃത്വത്തിൽ ആലക്കപ്പറമ്പിൽ വെച്ച് നിർവഹിച്ചു.

2025-26 വാർഷിക പദ്ധതിയിൽ 500000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ടിഷ്യു കൾച്ചർ ചെയ്ത വാഴതൈ ആണ് വിതരണം നടത്തുന്നത്. 500 വീട്ടമ്മമാർക്ക് ആണ് ഇന്ന് വിതരണം ചെയ്തത്.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്യാൻ 25000 വാഴതൈകളാണ് എത്തിച്ചത്. ഓരോ വാർഡിലും 1000 വീതവും മുഴുവൻ വിദ്യാലയങ്ങളിലും NSS യൂണിറ്റുകളിലും അങ്കണവാടികളിലും എബിലിറ്റി,ജിഫ്ബി പോലുള്ള സ്ഥാപനങ്ങളിലും ഇതിൻ്റെ ഭാഗമായി തോട്ടങ്ങൾ നിർമ്മിക്കാനുള്ള ഫലവൃക്ഷ തൈകൾ നൽകും. നാളെയോട് കൂടി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിതരണം പൂർത്തീകരിക്കും.

ചടങ്ങിന് 7 ആം വാർഡ് മെമ്പർ ഷംല ശരീഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിദ്ധീഖ് കോന്തേടൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി. വാർഡ് വികസന സമിതി അംഗം സുമേഷ് നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article