23.8 C
Kerala
Thursday, April 30, 2026

നിതാന്തമായി അറിവ് തേടുന്നതിൽ വിദ്യാർത്ഥി സമൂഹം വ്യാപൃതരാകണം: റഈസുൽ ഉലമ

Must read

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് സമാപിച്ചു

അരീക്കോട്: അറിവന്വേഷണത്തിൽ കൂടുതൽ ഉത്സാഹത്തോടെ വ്യാപൃതരാകാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ. അരീക്കോട് മജ്മഅ്‌ അലുംനി സൈക്രിഡ് സംഘടിപ്പിച്ച അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിൻ്റെ സമാപന സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത സമൂഹത്തിൻ്റെ സൃഷ്ടിപ്പിന് അധ്യാപകരും മാതൃകായോഗ്യരാവൽ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര ലോക ക്രമം രൂപപ്പെടുത്തുന്നതിൽ വിശുദ്ധ ഖുർആനിൻ്റെ സമാധാന സന്ദേശങ്ങൾക്ക് ഏറെ പങ്കുണ്ടെന്ന് സമസ്ത സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഓർമപ്പെടുത്തി. അൽകിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിൽ 40 സെഷനുകളിലായി നൂറ്റി അമ്പതോളം ഗവേഷകർ വിഷയങ്ങൾ അവതരിപ്പിച്ചു.
സമ്മിറ്റിൻ്റെ അവസാന ദിനത്തിൽ ഹസൻ ബാഖവി പല്ലാർ, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, യാസീൻ സിദ്ദീഖ് നൂറാനി, ശ്രീജിത്ത് ദിവാകരൻ, കെ സി സുബിൻ, പി ആർ രതീഷ്, ഡോ അബ്ദുൽ ഗഫൂർ, ഇബ്റാഹീം സഖാഫി കോട്ടൂർ, ശഹീർ അബ്ദുറഹ്‌മാൻ അസ്ഹരി പേരോട് വിവിധ സെഷനുകളിൽ സംബന്ധിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ജസീം മുഹമ്മദ് ഫൈസിയുടെ കാലിഗ്രഫി ലൈവ് ആർട്ട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

വൈകീട്ട് നടന്ന ദി ലൈഫ് ടെച്ച് സെഷനിൽ അലി ബാഖവി ആറ്റുപുറം മുഖ്യപ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി, സി.പി ബീരാൻ മുസ്‌ലിയാർ, അനസ് സിദ്ധീഖി ശിറിയ, അബ്ദുറഷീദ്‌ ബാഖവി എടവണ്ണപ്പാറ സംബന്ധിച്ചു.
അന്താരാഷ്ട്ര ഖുർആൻ പഠന ഗവേഷണ കേന്ദ്രം, രാജ്യ തലസ്ഥാനത്തെ സെൻട്രൽ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് അക്കാദമിയ കമ്മ്യൂൺ തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ തിങ്ക് ടാങ്ക് സമ്മിറ്റിൻ്റെ തുടർച്ചയായി നടക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article