അരീക്കോട് : അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴിൽ ആവിഷ്കരിക്കപ്പെടുന്ന അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന് പ്രൗഢ തുടക്കം. മൂന്ന് ദിവസം നീളുന്ന സമ്മിറ്റിൻ്റെ ആദ്യ ദിനത്തിൽ ഗവേഷണ സ്വഭാവമുള്ള 5 വ്യത്യസ്ത വിഷയങ്ങളിലായി അവതരണങ്ങൾ നടന്നു.

അബ്ദുൽ ജലീൽ അബ്ദുല്ല സഖാഫി, അഹ്‌മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, മുഹമ്മദ് അഫ്സൽ, ഡോ ശാഫി അദനി വിവിധ സെഷനുകളിൽ സംവദിച്ചു. മാനവിക സമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ,താമരശ്ശേരി രൂപത പ്രതിനിധി ഫാദർ കുര്യൻ താണിക്കൽ, പങ്കെടുത്തു.

ഇന്ന് രാവിലെ 10 ന് നടക്കുന്ന സെമിനാറിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ ഹാരിസ് ബീരാൻ എം പി, അഡ്വ.സുഭാഷ് ചന്ദ്രൻ, അഡ്വ. കെ പി നൗഷാദ് അലി, ഡോ. ഉമറുൽ ഫാറുഖ് സിദ്ദീഖി കോട്ടുമല തുടങ്ങിയവർ സംവദിക്കും. ഗ്രാൻഡ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന സൈക്രിഡ് സേർച്ച് ഖുർആൻ മെഗാ ക്വിസ്സ് വൈകീട്ട് നടക്കും. രാജ്യത്തിനകത്തെ വിവിധ കോളേജുകളിൽ നിന്ന് പ്രിലിമിനറി ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കും. ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്‌മത്തുല്ല സഖാഫി എളമരം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ശുഅെബുൽ ഹൈത്തമി, അബ്ദുൽ ഹമീദ് അൻവരി, ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി , മുഹമ്മദ് സജീർ ബുഖാരി, സിബ്ഗത്തുള്ള സഖാഫി, അബ്ദുൽ നാസർ സഖാഫി, അമീർ ജൗഹരി കൊല്ലം വിവിധ സെഷനുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രമുഖരുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഹ്യൂമൻ ലൈബ്രറി, ഖുർആൻ തീമാറ്റിക് എക്സ്പോ, ലൈവ് ഖുർആനിക് ആർട്ട് പ്രദർശനങ്ങളും സമ്മിറ്റിനെ വ്യത്യസ്തമാക്കുന്നു. 40 സെഷനുകൾ ഉൾകൊളളുന്ന സമ്മിറ്റ് നാളെ വൈകുന്നേരം സമാപിക്കും.




