വാഴക്കാട്: ഗ്രാമീണ വനിതാ ദിനമായ ഒക്ടോബർ 15-ന് വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘പെണ്ണൊരുമ 2025’ വനിതാ കലാസാംസ്കാരിക മേള സംഘടിപ്പിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ. ടി.വി. ഇബ്രാഹീം മേള ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷമീന സലീം ആമുഖ പ്രസംഗം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആയിശ മാരാത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, സി.കെ. അബ്ദുൽ റഷീദ്, മുൻ പ്രസിഡന്റുമാരായ മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, സി.വി. സക്കറിയ, വാർഡ് മെമ്പർമാർ എന്നിവർ ആശംസകൾ നേർന്നു. നാസർ അഹമ്മദ് ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ആശാ വർക്കർമാർ അവതരിപ്പിച്ച തിരുവാതിരയും അങ്കണവാടി പ്രവർത്തകർ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്തിലെ മറ്റ് കലാകാരികൾ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് സന്ധ്യ മഞ്ജരി ഗാനവിരുന്നും നടന്നു.




