മൂന്ന് ദിനങ്ങള്‍, മൂന്ന് വേദികള്‍
40 സെഷനുകള്‍, 150 ഗവേഷകര്‍
മലപ്പുറം: അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് ഇന്ന് ആരംഭിക്കും. ഖുര്‍ആന്‍ ആഘോഷിക്കപ്പെടുന്നു എന്ന ശീര്‍ഷകത്തിൽ ഇന്ന് മുതൽ 3 ദിവസങ്ങളിലായി അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് തിങ്ക് താങ്ക് സമ്മിറ്റ് നടക്കും.
ഗവേഷണ സ്വഭാവമുള്ള വ്യത്യസ്ത വിഷയങ്ങള്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന നാല്‍പത് സെഷനുകളില്‍ നൂറ്റി അമ്പത് ഗവേഷകര്‍ സംബന്ധിക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖരുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുന്ന ഹ്യുമന്‍ ലൈബ്രറി, ഖുര്‍ആന്‍ തീമാറ്റിക് എക്‌സ്‌പോ, മെഗാ ക്വിസ്, ലൈവ് ഖുര്‍ആനിക് ആര്‍ട്ട് തുടങ്ങിയ വിഭവങ്ങള്‍ തിങ്ക് ടാങ്ക് സമ്മിറ്റിനെ വ്യത്യസ്തമാക്കും. ഇതോടനുബന്ധിച്ചുള്ള അക്കാദമിയ കമ്മ്യൂണ്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ഡല്‍ഹിയില്‍ നടക്കും.

ആദ്യദിവസം വൈകീട്ട് 7 ന് നടക്കുന്ന മാനവിക സമ്മേളനത്തില്‍ സി മുഹമ്മദ് ഫൈസി, താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പങ്കെടുക്കും. ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന സൈക്രിഡ് സെര്‍ച്ച് ഖുര്‍ആന്‍ മെഗാ ക്വിസ് നാളെ വൈകീട്ട് നടക്കും. കേരളത്തിലെ വ്യത്യസ്ത കോളേജുകളില്‍ നിന്ന് പ്രിലിമിനെറി ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ടീമുകളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുക. നാളെ രാവിലെ 10 ന് നടക്കുന്ന സെമിനാറില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. ഹാരിസ് ബീരാന്‍ എം പി, അഡ്വ. സുഭാഷ് ചന്ദ്രന്‍, കെ. പി നൗഷാദലി, ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി കോട്ടുമല വിഷയങ്ങളവതരിപ്പിക്കും. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന സാംസ്‌കാരിക സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി ജെ വിന്‍സെന്റ്, ശ്രീജിത്ത് ദിവാകരന്‍, കെ സി സുബിന്‍, പി ആര്‍ രതീഷ് സംസാരിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബദ്‌റുസാദാത് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ്അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, വടശേരി ഹസന്‍ മുസ് ലിയാര്‍, സി പി ബീരാന്‍ മുസ് ലിയാര്‍, കെ സി അബൂബക്കര്‍ ഫൈസി കാവനൂര്‍, കെ കെ അബൂബക്കര്‍ ഫൈസി കാവനൂര്‍, അബ്ദുലത്തീഫ് മഖ്ദൂമി, അബൂബക്കര്‍ സഖാഫി മാതക്കോട്, സക്കീര്‍ ഹുസൈന്‍ സംബന്ധിക്കും.
വിവിധ സെഷനുകളില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട്, അബ്ദുള്ള അഹ്‌സനി ചെങ്ങാനി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ് ഹരി, റഹ് മത്തുല്ല സഖാഫി എളമരം, സാദിഖ് സഖാഫി പെരിന്താറ്റിരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഹസന്‍ ബാഖവി പല്ലാര്‍, ശുഹൈബുല്‍ ഹൈതമി, അബ്ദുല്‍ ഹമീദ് അന്‍വരി, മുഹ്യിദ്ദീന്‍ സഖാഫി, ഡോ. ഫൈസല്‍ അഹ്‌സനി സിദ്ദീഖി രണ്ടത്താണി, ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍, സജീര്‍ ബുഖാരി, സിബ്ഗത്തുല്ല സഖാഫി, ഹനീഫ സഖാഫി ആനമങ്ങാട്, നൂറുദ്ദീന്‍ സഖാഫി, അബ്ദുസലാം സഖാഫി തുവ്വക്കാട്, അബ്ദുന്നാസര്‍ സഖാഫി മാണ്ടാട്, സഹല്‍ ഇര്‍ഫാനി കോടമ്പുഴ, അമീര്‍ ജൗഹരി കൊല്ലം, അഹ്മദ് സഖാഫി മമ്പീതി, ഡോ. കെ എ നുഐമാന്‍, മുഹമ്മദ് ജൗഹരി കടക്കല്‍, കെ ബി ബഷീര്‍, ഡോ. ശാഫി അദനി, മുഹമ്മദ് അഫ്‌സല്‍ സംസാരിക്കും.




