24.8 C
Kerala
Thursday, April 30, 2026

ചരിത്രം സംഗമത്തിന് സാക്ഷിയായി ഡയാലിസിസ് സെൻ്റർ

Must read

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൻ്റെ സഹോദര സ്ഥാപനമായ സ്റ്റെപ്സിന്റെ ഗുണഭോക്താക്കളായ മാനസിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും മഹാസംഗമം ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ ഭിന്നശേഷിസംഘടനകളിൽപ്പെട്ട 1500 ൽ പരം ആളുകൾ സംഗമത്തിൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണി മുതൽ 4 മണി വരെ നടന്ന സംഗമത്തിൻ്റെ ഉൽഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ബഹു: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ മമ്പുറം ബഷീർ അദ്ധ്യക്ഷത വഹിച്ചു.

ഇ ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായി

വിശിഷ്ടാതിഥികളായി TV ഇബ്രാഹിം MLA, PKബഷീർ MLA, പി കെ സി അബ്ദുറഹിമാൻ, തിലാൽ ഇന്റർ നാഷണൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുസ്സലാം ചൊക്ലി, മുൻസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ, സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ലീഗൽ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം,മുൻസിപ്പൽ വൈ:ചെയർമാൻ അഷ്റഫ് മാടാൻ, ദുബായ് ഗോൾഡ് എംഡി മുഹമ്മദലി ഹാജി,തുടങ്ങിയവർ സംബന്ധിച്ചു. കെ എൻ പി മാനേജിങ്ങ് ഡയറക്ടർ സുഫിയാൻ കാരി സെന്ററിന് നൽകുന്ന ഫണ്ട് ഏറ്റുവാങ്ങി.

ചടങ്ങിൽജൗഹർ മുനവ്വർ മുഖ്യപ്രഭാഷണം നടത്തി.
സംഘാടക സമിതി കൺവീനർ കരീം എളമരം ആമുഖ പ്രഭാഷണം നടത്തി. സെന്റർ ഡയറക്ടർ മാരായ എം അബൂബക്കർ ഹാജി, സി ടി മുഹമ്മദ്, രായിൻ കുട്ടി നീറാട്, പി വി മുഹമ്മദാലി, പി വി അഹമ്മദ് സാജു, വി പി സിദ്ധീഖ് മാസ്റ്റർ, നാസർ ഒളവട്ടൂർ , മൂസ്സ ഫൗലദ്, വീരാൻ കുട്ടി മാസ്റ്റർ, ഇസ്മായീൽ കാവുങ്ങൽ, കെ ടി അബ്ദുറഹിമാൻ മാസ്റ്റർ , ജന്നാത്ത് അലി.വിവിധ ഭിന്നശേഷി സംഘടനാ നേതാക്കളായ സമദ് പുളിക്കൽ, സൈനുദ്ദീൻ പൊന്നാട് ,ഫൈസൽ ബാബു കാവനൂർ, ജാഫർ ഒളവട്ടൂർ, അഷ്റഫ് കാപ്പാടൻ / അസൈനാർ എടവണ്ണപ്പാറ അബ്ദുറഹ്മാൻ പുൽപറ്റ, സി പി സലീം,
ഉമ്മു ഹസ്നത്ത് മുതുവല്ലൂർ, അലി മുന്നിയൂർ ,ബദറുസ്സമാൻതുടങ്ങിയവർ ആശംസകൾ നേർന്നു
ഡയാലിസിസ് സെൻറർ ചെയർമാൻ ജബ്ബാർ ഹാജി സ്വാഗതവും കോഡിനേറ്റർ ജാഫർ ചാളക്കണ്ടി നന്ദിയും പറഞ്ഞു
സംഘാടക സമിതി ഭാരവാഹികൾക്ക് ഉപഹാരം നൽകി ആദരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article