എടവണ്ണപ്പാറ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവും, രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവും, ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, ഗാന്ധിയനുമായിരുന്ന കെ.വേദവ്യാസൻ്റെ മൂന്നാം ചരമവാർഷികത്തിൽ ചാലിയപ്രം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറ ഡോട്ട് കോം ഹാളിൽ വെച്ച് സംഘടിപ്പിച്ച വേദവ്യാസൻ അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി അജയ് മോഹൻ. എല്ലാ മേഖലകളിലും തന്റേതായ കഴിവ് തെളിയിച്ച കരുത്തുറ്റ നേതാവായിരുന്ന എൻറെ അടുത്ത സുഹൃത്ത് കൂടിയായ വ്യാസനെന്ന് പി.എസ്.സി മുൻ മെമ്പർ ആർ.എസ് പണിക്കർ വേദവ്യാസൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

വാർഡ് കോൺഗ്രസ് പ്രസിഡണ്ട് എം. ഹേമരാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ എം മാധവൻ, വസന്തകൃഷ്ണൻ എന്നിവർ ചേർന്ന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഒ.വിശ്വനാഥൻ സ്വാഗതവും, കൃഷ്ണൻ നന്ദിയും പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, DCC മുൻ ജനറൽ സെക്രട്ടറി KMA റഹ്മാൻ, ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. വി സക്കറിയ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.കെ മുരളീധരൻ മുൻ മണ്ഡലം പ്രസിഡണ്ട് സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, പുളിക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സൈനുദ്ദീൻ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി കെ റഷീദ് ,ഹരിത കർമ്മ സേന യൂണിയൻ പ്രസിഡൻറ് ഇന്ദിര എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, ഹമീദ് ഊർക്കടവ്, കെ.ടി. ഷിഹാബ്, മുസ്തഫ വാഴക്കാട് ശ്രീദാസ് വെട്ടത്തൂർ, ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.എ.കരീം യു.കെ. അസൈൻ, പി. കെ ആലിക്കോയ, എ.സി പത്മാവതി, അൽ ജമാൽ നാസർ, എം.മുഹമ്മദ് ബഷീർ, എം.എ. ഹസ്സൻ ബാബു പോഷക സംഘടന നേതാക്കളായ സുനിൽ കുമാർ നൂഞ്ഞിക്കര , ബാബു എടക്കണ്ടി, ചന്ദ്രമതി, സി.പി.അബൂബക്കർ , അബൂബക്കർ മാസ്റ്റർ കാളൂർ, എ.കെ.എം കുട്ടി മപ്രം, സി.കെ. അബൂബക്കർ , നാരായണൻ മപ്രം, ലീല രാധാകൃഷ്ണൻ, ഭാസ്ക്കരൻ തടത്തിൽ ,താത്തൂർ കുഞ്ഞൻ പോഷക സംഘടന നേതാക്കൾ വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.




