ഇ. എം.ഇ. എ സ്കൂളിൽ ‘വിജയഭേരി’ അനുമോദനം
കൊണ്ടോട്ടി :ഒന്നാം ഘട്ട അക്കാദമിക പരീക്ഷയിൽ സ്കൂൾ തലത്തിൽ മികവ് കാട്ടിയവരെ സ്കൂൾ വിജയഭേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരം നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് ചാർജ്ജ് കെ.എസ്.രോഹിണി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ ,സ്റ്റാഫ് സെക്രട്ടറി പി.എ.മുഹമ്മദ് സമീർ ,സയ്യിദ് സമാൻ,വിജയസ്പര്ശം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
പത്താം തരത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ ഒന്നാം സ്ഥാനത്ത് എത്തിയ ദിയാ ഫാത്തിമ. വി
ഒമ്പതാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ ഒന്നാം സ്ഥാനത്ത് എത്തിയ മിൻഹ. വി
എട്ടാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ ഒന്നാം സ്ഥാനത്ത് എത്തിയ ഹoന.കെ.പി എന്നിവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ചു പ്രതേക ആദരവും നൽകി.





