എടവണ്ണപ്പാറ : പു.ക.സ വാഴക്കാട് യൂണിറ്റ് സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. ഇ.എൻ. സുധാകരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി കെ.ആർ സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ല എക്സിക്യൂട്ടീവ് അംഗം വി. രാജഗോപാലൻ മാസ്റ്റർ, എ നീലകണ്ഠൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പിൽ സി. ബാലകൃഷ്ണൻ പ്രസിഡന്റായും കെ. ആർ. സന്ദീപ് സെക്രട്ടറിയായും പി. ഗംഗാധരൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.




