ഊർക്കടവ് : ഒൿടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

കുളങ്ങരയിൽ നിന്നും ആരംഭിച്ച റാലി ഉൾക്കടവ് ജംഗ്ഷനിൽ സമാപിച്ചു.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സജീവ് അനന്തായൂർ,മേഖലാ പ്രസിഡണ്ട് ജബ്ബാർ ചൂരപ്പട്ട, തുടങ്ങിയവർ നേതൃത്വം നൽകി.സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.മേഖലാ സെക്രട്ടറി സജീവ്,ജബ്ബാർ,ശ്രീകാന്ത് തുടങ്ങിയവർ റാലിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.




