27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ പഞ്ചായത്തിന്റെ 2025 ലെ കേരളോത്സവം സമാപിച്ചു ; ഓസ്‌കാർ ആലുങ്ങൽ ഓവറോൾ ചാമ്പ്യൻ

Must read

പുളിക്കൽ പഞ്ചായത്തിന്റെ 2025 ലെ കേരളോത്സവം സമാപിച്ചപ്പോൾ 195 പോയിൻ്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഓസ്‌കാർ ആലുങ്ങൽ ഓവറോൾ ചാമ്പ്യൻമാരായി. 145 പോയൻ്റുമായി ജിംനേഷ്യ കൊട്ടപ്പുറം രണ്ടാമതും 140 പോയൻ്റുമായി ന്യൂ കാസിൽ കൊട്ടപ്പുറം മൂന്നാമതുമെത്തി.

ആർട്സ് മൽസരങ്ങളിൽ 74 പോയന്റ് നേടി പി.വൈ.സി പരപ്പാറ ഓവറോൾ ചാമ്പ്യൻമാരായപ്പോൾ 50 പോയൻ്റുമായി രചന വലിയപറമ്പ് രണ്ടാമതും 44 പോയൻറുമായി ജിംനേഷ്യ കൊട്ടപ്പുറം മൂന്നാമതുമെത്തി.

കേരളോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ക്ലബുകളെയും മത്സരാർത്ഥികളെയും പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുഹമ്മദ് മാസ്റ്റർ അഭിനന്ദിച്ചു. തുടർന്നുള്ള ബ്ലോക്ക് കേരളോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് പഞ്ചായത്തിൻ്റെ യശസ്സ് വാനോളമുയർത്താൻ വിജയിച്ച എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിച്ചു .

ഇപ്രാവശ്യത്തെ സംഘാടനം ഏറ്റെടുത്ത് നടത്തിയ ജിംനേഷ്യ കൊട്ടപ്പുറത്തിന് കേരളോത്സവം കുറ്റമറ്റ രീതിയിൽ പരിപാടികൾ നടത്താൻ സാധിച്ചതിൽ അവരെ പ്രത്യേകം അഭിനന്ദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article